മാതാപിതാക്കളുടെ പാതയിൽ സിനിമയിലെത്തിയ താരമാണ് ജാൻവി കപൂർ. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വെള്ളിത്തിരയിൽ മിന്നും താരമായി സ്വയം പ്രതിഷ്ഠിക്കാൻ ജാൻവിക്ക് സാധിച്ചു.
ബിഗ്സ്ക്രീനിൽ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും ജാൻവിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. 22 ദശലക്ഷത്തോളം ആളുകൾ ഇൻസ്റ്റാഗ്രാമിൽ മാത്രം ജാൻവിയെ പിന്തുടരുന്നു.
ഫോളോവേഴ്സിന്റെ എണ്ണം പോലെ തന്നെ ജാൻവിയുടെ പോസ്റ്റുകൾക്കും പഞ്ഞമില്ല. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിൽ സിനിമ വിശേഷങ്ങളും ചൂടൻ ഫൊട്ടോഷൂട്ടുമെല്ലാം ഉൾപ്പെടുന്നു.
ദഡക് എന്ന ചിത്രത്തിലൂടെയാണ് 2018ൽ താരം തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേനയിലെ പ്രകടനം ഏറെ പ്രശംസപിടിച്ചുപറ്റുകയും ചെയ്തു.
ബിക്കിനിയിലടക്കമുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് മാത്രം നിരവധി ആരാധകരാണുള്ളത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ പല ലോകോത്തര ബ്രാൻഡുകളുടെയും മുഖമായും ജാൻവി മാറി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…