Categories: Gossips

വീണ്ടും ദേശീയ അവാര്‍ഡ് നേടുമോ സുരേഷ് ഗോപി; ഞെട്ടിച്ച് മേക്കോവര്‍, മാറ്റം ഈ ചിത്രത്തിനു വേണ്ടി

സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം 1997 ലാണ് റിലീസ് ചെയ്തത്. ഈ സിനിമയിലെ പ്രകടനത്തിനു സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതാ കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍ ലുക്കില്‍ സുരേഷ് ഗോപി വീണ്ടും എത്തുന്നു.

Suresh Gopi

ക്ലീന്‍ ഷേവ് ചെയ്തുള്ള സുരേഷ് ഗോപിയുടെ മേക്കോവര്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കളിയാട്ടത്തിനു ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്ന ‘ഒരു പെരുങ്കളിയാട്ടം’ എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയുടെ മേക്കോവര്‍. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വീണ്ടും ഒരു ദേശീയ അവാര്‍ഡിന് വേണ്ടിയാണോ സുരേഷ് ഗോപി-ജയരാജ് കോംബോ ഒന്നിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഒരു പെരുങ്കളിയാട്ടവും ഒരുങ്ങുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍ തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

അനില മൂര്‍ത്തി

Recent Posts

ബ്ലാക്കില്‍ അടിപൊളിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് പോസുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

2 days ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago