Categories: latest news

അന്ന് ശ്രീനിവാസന് വേണ്ടി ഇന്നസെന്റ് ഭാര്യയുടെ സ്വര്‍ണം വിറ്റു !

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. വിമലയാണ് ശ്രീനിവാസന്റെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിമലയെ വിവാഹം കഴിക്കുന്ന സമയത്ത് തന്റെ കൈയില്‍ താലി വാങ്ങാന്‍ പോലുമുള്ള പൈസ ഉണ്ടായിരുന്നില്ലെന്നും സിനിമയിലെ സുഹൃത്തുക്കളാണ് അന്ന് തന്നെ സഹായിച്ചതെന്നും ശ്രീനിവാസന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

‘ഒരു കഥ ഒരു നുണക്കഥ’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് സിനിമയുടെ നിര്‍മാതാക്കള്‍. തിരക്കഥ എഴുതിയത് ശ്രീനിവാസനും ഇന്നസെന്റും ചേര്‍ന്നാണ്. പ്രതിഫലം തരാന്‍ പോലും പൈസയില്ലാത്ത സമയമായിരുന്നു അതെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. താന്‍ നാട്ടിലേക്ക് പോകുകയാണെന്നും രജിസ്റ്റര്‍ വിവാഹം നടത്തുമെന്നും ശ്രീനിവാസന്‍ ഇന്നസെന്റിനോട് പറഞ്ഞു.

Innocent

ഇന്നസെന്റിന്റെ കൈയില്‍ പണമില്ലാത്ത സമയമാണ്. അതുകൊണ്ട് തന്നെ ശ്രീനിവാസന്‍ കല്യാണം നടത്താന്‍ ആവശ്യമായ പണമൊന്നും ചോദിച്ചില്ല. എങ്കിലും വീട്ടിലേക്ക് പോകുമ്പോള്‍ ഇന്നസെന്റ് കുറച്ച് പണം ശ്രീനിവാസന്റെ കൈയില്‍ കൊടുത്തു. ‘പോയി കല്യാണം കഴിച്ചുവാ’ എന്ന് ഇന്നസെന്റ് പറഞ്ഞു. കൈയില്‍ പണമൊന്നും ഇല്ലായിരുന്നല്ലോ എന്ന് ശ്രീനി ഇന്നസെന്റിനോട് ചോദിച്ചു. ഭാര്യ ആലീസിന്റെ രണ്ട് വള വിറ്റുകിട്ടിയ കാശാണ് ഇതെന്നും കല്യാണം ഭംഗിയായി നടക്കട്ടെയെന്നും ഇന്നസെന്റ് തന്നോട് പറയുകയായിരുന്നെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

25 minutes ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

27 minutes ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

31 minutes ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

40 minutes ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

45 minutes ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

19 hours ago