Innocent
കാന്‍സറിനെ പോരാടി തോല്‍പ്പിച്ച ഇന്നസെന്റ് ഒടുവില്‍ യാത്രയായത് കോവിഡ് മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം. കോവിഡിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്നസെന്റിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.
കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മാര്‍ച്ച് മൂന്നിനാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലും പറയുന്നു.
Innocent
കാന്‍സറിനെ വളരെ ഉറച്ച മനസോടെ നേരിട്ട താരമാണ് ഇന്നസെന്റ്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനും കാന്‍സര്‍ ബാധിച്ചിരുന്നു. പിന്നീട് ഇരുവരും കാന്‍സറില്‍ നിന്ന് മുക്തരായി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…