Categories: latest news

ബിഗ് ബോസ് മലയാളത്തിലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയുമോ?

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന് തുടക്കമായിരിക്കുകയാണ്. വാശിയേറിയ 100 ദിവസങ്ങളായിരിക്കും ഇനി ബിഗ് ബോസില്‍ വരാന്‍ പോകുന്നത്. അവതാരകനായ മോഹന്‍ലാലാണ് മത്സരാര്‍ഥികളെ ബിഗ് ബോസ് വീട്ടിലേക്ക് സ്വാഗതം ചെയ്തത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീതാകല്യാണം എന്ന സീരിയലിലൂടെ ശ്രദ്ധേയയായ റെനീഷ റഹ്മാനാണ് ബിഗ് ബോസിലേക്ക് എത്തിയ ആദ്യ മത്സരാര്‍ഥി. പാലക്കാട് ആലത്തൂര്‍ സ്വദേശിനിയാണ് റെനീഷ. മോഡലും നര്‍ത്തകിയും കൂടിയാണ് റെനീഷ.

റാപ്പര്‍, നടന്‍, കണ്ടന്റ് ക്രിയേറ്റര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ റിനോഷ് ബിസ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ഥിയാണ്. റിനോഷിന്റെ ഐ ആം മല്ലൂ എന്ന റാപ്പ് സോങ്ങിലൂടെ റിനോഷ് ശ്രദ്ധിക്കപ്പെട്ടിരുന്നു. സെറീന ആന്‍ ജോണ്‍സണ്‍ ആണ് മറ്റൊരു മത്സരാര്‍ഥി. ദുബായില്‍ ഒരു മീഡിയ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറാണ് സെറീന. മിസ് ക്യൂന്‍ കേരള 2022 സെറീന സ്വന്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ ശോഭ വിശ്വനാഥ്. സിനിമ, സീരിയല്‍ താരം സാഗര്‍ സൂര്യ. ഫിറ്റ്‌നെസ് ട്രെയിനര്‍ വിഷ്ണഉ ജോഷി. ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലൂടെ ശ്രദ്ധ നേടിയ എയ്ഞ്ചലീന മരിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ശ്രീദേവി (വൈബര്‍ ഗുഡ് ദേവു). ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ജുനൈസ് വി.പി. സംവിധായകന്‍ അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട അഞ്ജുസ് റോഷ്. അഭിനേത്രിയും ഗായികയുമായ മനീഷ കെ.എസ്. വുഷു ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ അനിയന്‍ മിഥുന്‍. അഭിനേത്രി, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട ട്രാന്‍സ് വനിത നാദിറ മെഹ്‌റിന്‍. ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ സുരേഷ് എന്ന ലച്ചു. അഭിനേതാവ് ഷിജു എ.ആര്‍. സിനിമാ താരം ശ്രുതി ലക്ഷ്മി. കോമണ്‍ മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയ ഗോപിക എന്നിവരാണ് ജനകീയ ടെലിവിഷന്‍ ഷോയില്‍ ഏറ്റുമുട്ടുക.

അനില മൂര്‍ത്തി

Recent Posts

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

5 hours ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

5 hours ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

5 hours ago

എന്റെ ഡാഡിയെന്ന് അഭിമാനത്തോടെ ഖുഷി പറയണം; സിബിന്‍

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

5 hours ago

മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago