Categories: latest news

സാമി സാമി ഇനി കളിക്കില്ല’: കാരണം ഇതെന്ന് രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.


2018ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്ന താരത്തിന് ഗീത ഗോവിന്ദം നല്‍കിയത് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു. ഗീതഗോവിന്ദത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.


അല്ലു അര്‍ജുന്‍രശ്മിക മന്ദന എന്നിവര്‍ ഒരുമിച്ച ‘പുഷ്പ’ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ചിത്രത്തിനൊപ്പം ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയിരുന്നു. ‘സാമി സാമി’ എന്നാരംഭിക്കുന്ന ഗാനത്തിലെ രശ്മികയുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ വൈറലായിരുന്നു. എന്നാല്‍ ഈ ഗാനത്തിന് ഇനി താന്‍ ചുവട് വെക്കില്ല എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത് എന്നാണ് താരം കാരണമായി പറഞ്ഞിരിക്കുന്നത്.

 

 

ജോയൽ മാത്യൂസ്

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago