Categories: latest news

പുറംവേദന വരും, സാമി സാമി ഡാന്‍സ് ഇനി കളിക്കില്ല: രശ്മിക

തെന്നിന്ത്യയില്‍ വലിയ വിജയമായ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ : ദ റൈസ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള വര്‍ക്കുകള്‍ ഇപ്പോള്‍ നടക്കുകയാണ്. മലയാളി താരം ഫഹദ് ഫാസിലും പുഷ്പയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

പുഷ്പയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സാമി സാമി എന്ന പാട്ടിന് രശ്മികയുടെ എനര്‍ജറ്റിന് ഡാന്‍സ് കൂടിയായപ്പോള്‍ അത് വലിയ ഓളമുണ്ടാക്കി. പല പൊതുപരിപാടികളിലും രശ്മിക സാമി സാമി ഡാന്‍സ് കളിച്ചിരുന്നു.

ഇപ്പോഴിതാ ഇനിയൊരു വേദിയിലും സാമി സാമി ചുവടുകള്‍ വെയ്ക്കില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ് രശ്മിക മന്ദാന. ആരാധകരുമായി ട്വിറ്ററില്‍ സംവാദിക്കുന്നതിനിടെയാണ് തന്റെ തീരുമാനത്തെ പറ്റി രശ്മിക പറഞ്ഞത്. രശ്മികയ്‌ക്കൊപ്പം സാമി സാമി എന്ന ഗാനത്തില്‍ നൃത്തം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന ആരാധകന്റെ താല്‍പര്യത്തിനാണ് താരം നിരാശപ്പെടുത്തുന്ന മറുപടി നല്‍കിയത്. ഇതിനോടകം കുറേ തവണ സാമി ഡാന്‍സ് കളിച്ചിട്ടുണ്ടെന്നും ഇനിയും കളിച്ചാല്‍ തനിക്ക് ഭാവിയില്‍ പുറംവേദന വരുമെന്നും രശ്മിക ആരാധകനോട് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago