Categories: Gossips

വാലിബനാകാന്‍ താടിയെടുത്ത് മോഹന്‍ലാല്‍ ! ചിത്രം വൈറല്‍

മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ താടിയെടുത്തതായി റിപ്പോര്‍ട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ താടിയെടുത്ത് സിനിമയില്‍ അഭിനയിക്കുന്നത്. മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൊമ്പന്‍ മീശയില്‍ മാസ് ലുക്കിലാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്.

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് റിപ്പോര്‍ട്ട്. വി.എഫ്.എക്സ് വര്‍ക്കുകള്‍ എല്ലാം അടക്കം 45 കോടിയാണ് വാലിബന്റെ ചെലവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വാലിബനില്‍ അഭിനയിക്കുകയെന്നാണ് വിവരം. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

 

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

11 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

12 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

15 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

16 hours ago