സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മൂത്തമകളും സംവിധായികയും നിര്‍മാതാവുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. താരത്തിന്റെ ചെന്നൈയിലെ വസതിയില്‍ നിന്ന് 60 പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്നര ലക്ഷത്തിന്റെ വജ്രവും കാണാനില്ലെന്നാണ് പരാതി. തൈനാംപെറ്റ് പൊലീസിനാണ് ഐശ്വര്യ പരാതി നല്‍കിയത്.
2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനായാണ് ഐശ്വര്യ ഈ ആഭരണങ്ങള്‍ അവസാനമായി ഉപയോഗിച്ചത്. വീട്ടിലെ മൂന്ന് ജോലിക്കാരെ ഐശ്വര്യയ്ക്ക് സംശയമുണ്ട്. ആഭരണങ്ങള്‍ ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇവര്‍ക്ക് അറിയാമായിരുന്നെന്ന് ഐശ്വര്യ പറഞ്ഞു. ഫെബ്രുവരിയിലാണ് കളവ് നടന്നതായി ഐശ്വര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്.
2021 ല്‍ ലോക്കര്‍ മൂന്ന് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഓഗസ്റ്റ് മാസം 21 ന് മുന്‍ ഭര്‍ത്താവ് ധനുഷിന്റെ ഫ്‌ളാറ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. 2021 സെപ്റ്റംബറില്‍ ചെന്നൈയിലുള്ള അപ്പാര്‍ട്‌മെന്റിലേക്കും പിന്നീട് 2022 ഏപ്രിലില്‍ ഗാര്‍ഡന്‍ റെസിഡന്‍സിലേക്കും. എന്നാല്‍ ലോക്കറിന്റെ താക്കോല്‍ അപ്പോഴും ചെന്നൈയിലെ തന്റെ അപ്പാര്‍ട്‌മെന്റില്‍ ആയിരുന്നെന്നും ഐശ്വര്യ പറഞ്ഞു. സ
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…