Categories: latest news

രാത്രിയില്‍ ഒരു നിര്‍മാതാവ് കതക് തുറന്ന് മുറിയിലെത്തി, എന്നെ പതുക്കെ തടവാന്‍ തുടങ്ങി; കൊല്ലം തുളസി

തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടന്‍ കൊല്ലം തുളസി. തന്റെ പേര് കേട്ട് സിനിമയുടെ നിര്‍മാതാവ് താന്‍ പെണ്‍കുട്ടിയാണെന്ന് കരുതിയെന്നാണ് കൊല്ലം തുളസി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സ്ത്രീകളുടെ പേരാണല്ലോ തുളസി. എന്റെ മുഴുവന്‍ പേര് തുളസീധരന്‍ നായരെന്നാണ്. സിനിമയിലും കലാരംഗത്തും കൊല്ലം തുളസി എന്നാണ് ഞാന്‍ അറിയപ്പെട്ടു വരുന്നത്. ആ പേര് എനിക്ക് ഒരുപാട് വിനകള്‍ ഇതിനകം വരുത്തിയിട്ടുണ്ട്. ഒരു തവണ ഇന്‍സ്പെക്ടര്‍ ബല്‍റാമിന്റെ പരിപാടി കോഴിക്കോട് നടക്കുമ്പോള്‍ ഞാന്‍ വേദിയില്‍ ഇരിക്കുകയായിരുന്നു. അടുത്തതായി മലയാളത്തിലെ പ്രശസ്ത സിനിമാ നടി ശ്രീമതി കൊല്ലം തുളസിയെ ക്ഷണിക്കുന്നുവെന്നാണ് അവതാരിക പറഞ്ഞത്. താനെന്നാടോ പെണ്ണായതെന്ന് അന്ന് മമ്മൂട്ടി ചോദിച്ചു,’

Kollam Thulasi

‘മറ്റൊരു ദിവസം ഒരു സിനിമക്ക് വേണ്ടി പോയപ്പോള്‍ റെയില്‍വെ സ്റ്റേഷനില്‍ എനിക്ക് വലിയ സ്വീകരണം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വരുന്നു, പ്രൊഡ്യൂസര്‍ തൊട്ടടുത്ത് നില്‍ക്കുന്നു. പ്രൊഡ്യൂസറിന്റെ മുറിക്കടുത്ത് എനിക്ക് അന്ന് ഒരു എസി മുറിയും തന്നു. പ്രൊഡ്യൂസര്‍ റൂമിലേക്ക് വരും കതക് അടക്കരുതെന്ന് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഇതിനിടെ പറഞ്ഞു. അന്നെനിക്ക് ഒന്നും മനസിലായില്ല. രാത്രിയില്‍ ശാപ്പാട് കഴിഞ്ഞ് ഞാന്‍ രണ്ട് പെഗ് കഴിച്ചു. എനിക്ക് യാത്രയുടെ ക്ഷീണമുണ്ടായിരുന്നു. കിടന്ന് പകുതി ഉറങ്ങാറായി. അപ്പോള്‍ ആരോ പതുക്കെ കതക് തുറന്ന് നോക്കി. ഞാന്‍ ചരിഞ്ഞ് കിടക്കുവാ. എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ടെന്നെ പതുക്കെ തടവാന്‍ തുടങ്ങി. ഇത് പെണ്ണല്ലെന്ന് അപ്പോള്‍ അങ്ങേര്‍ക്ക് പിടികിട്ടി. പുള്ളി പോയി ലൈറ്റ് ഇട്ടിട്ട് ആരാടാ എന്ന് ചോദിച്ചു. ഞാന്‍ കൊല്ലം തുളസിയെന്ന് പറഞ്ഞു. നീയാണോ കൊല്ലം തുളസിയെന്ന് അയാള്‍ തിരികെ ചോദിച്ചു. പിന്നെയാണ് എനിക്ക് കാര്യം മനസിലാകുന്നത്. കൊല്ലം തുളസി പെണ്ണാണെന്നും നടിയാണെന്നും വിചാരിച്ചാണ് എനിക്ക് എസി റൂം ഒക്കെ തന്നത്,’ കൊല്ലം തുളസി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago