Categories: latest news

ബോളിവുഡ് നടന്‍ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. സതീഷ് കൗശികിന്റെ സുഹൃത്തും നടനുമായ അനുപം ഖേര്‍ ആണ് താരത്തിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

1965 ഏപ്രില്‍ 13 ന് ഹരിയാനയിലായിരുന്നു സതീഷ് കൗശികിന്റെ ജനനം. നാടക രംഗത്തുനിന്നാണ് സതീഷ് കുമാര്‍ സിനിമയിലേക്ക് എത്തിയത്. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, ഹാസ്യനടന്‍ എന്നീ നിലകളിലെല്ലാം ബോളിവുഡില്‍ തിളങ്ങാന്‍ താരത്തിനു സാധിച്ചു.

മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന, ബ്രിക്ക് ലെയ്ന്‍, രാം ലഖന്‍, സാജന്‍ ചലെ സസുരാല്‍ എന്നിവയാണ് സതീഷ് കൗശികിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

 

അനില മൂര്‍ത്തി

Recent Posts

ഡ്രസിന്റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ…

14 hours ago

ഗ്ലാമറസ് പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago