Categories: latest news

വാപ്പയുടെയും ഉമ്മയുടെ രണ്ടാം വിവാഹം കൂടാന്‍ പെണ്‍മക്കള്‍; ഷുക്കൂര്‍ വക്കീലിന് ഇന്ന് വീണ്ടും വിവാഹം

വനിതാ ദിനത്തില്‍ വീണ്ടും വിവാഹിതനായി ഷുക്കൂര്‍ വക്കീല്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം വിവാഹ പ്രഖ്യാപനം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനാകുന്നത്. ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് അഡ്വ.ഷുക്കൂറിന്റെയും ഭാര്യ പി.എ.ഷീനയുടെയും രണ്ടാം വിവാഹം. മക്കള്‍ക്കൊപ്പം സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രം ഷുക്കൂര്‍ വക്കീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

1994 ഒക്ടോബര്‍ 6ന് മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതനായിരുന്നുവെങ്കിലും നിയമത്തിലെ വ്യവസ്ഥ പ്രകാരം പെണ്മക്കള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണമായ അവകാശം ലഭിക്കില്ല എന്ന സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനാകുന്നത്.

ഭാര്യ ഷീനയുമായി 1994 ഒക്ടോബറില്‍ 1937ലെ മുസ്ലീം വ്യക്തിനിയമപ്രകാരമാണ് ഷുക്കൂര്‍ വക്കീല്‍ വിവാഹിതനായത്. ഈ നിയമത്തിലെ വ്യവസ്ഥ പ്രകാരം ദമ്പതികള്‍ക്ക് ആണ്മക്കള്‍ ഇല്ലെങ്കില്‍ സ്വത്തീന്റെ മൂന്നില്‍ രണ്ട് ഓഹരികള്‍ മാത്രമെ പെണ്മക്കള്‍ക്ക് ലഭിക്കുകയുള്ളു. ബാക്കി വരുന്ന ഒരു ഭാഗം ഓഹരി സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. ഈ വ്യവസ്ഥ മറികടക്കുന്നതിനായാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഷുക്കൂര്‍ വക്കീല്‍ ഭാര്യ ഷീനയുമായി വനിതാദിനത്തില്‍ രണ്ടാമതും വിവാഹിതനാകുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago