Parakkum Pappan
ദിലീപ് നായകനായെത്തുന്ന പറക്കും പപ്പന്റെ ഷൂട്ടിങ് ഈ വര്‍ഷം തുടങ്ങും. മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തില്‍ പിറക്കാന്‍ പോകുന്ന മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രമാണ് പറക്കും പപ്പന്‍. വിയാന്‍ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന.
കഴിഞ്ഞ വര്‍ഷം ദിലീപ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പറക്കും പപ്പന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
2018 ക്രിസ്മസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ പിന്നീട് ചിത്രം നീണ്ടുപോകുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരഭം കൂടിയാണ് പറക്കും പപ്പന്‍. റാഫിയാണ് തിരക്കഥ.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…