Categories: Gossips

മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കും

ഒരിടവേളയ്ക്ക് ശേഷം മാസ് ആക്ഷന്‍ കോമഡി ഴോണറിലുള്ള ചിത്രവുമായി മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് വിവരം. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. നേരത്തെ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചിത്രം തന്നെയാണോ മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ ചെയ്യാന്‍ പോകുന്നതെന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. തിരക്കഥാകൃത്തില്‍ മാറ്റം വരുത്തിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്ററാണ് വൈശാഖിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഉദയകൃഷ്ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. തിയറ്ററുകളില്‍ സിനിമ വന്‍ പരാജയമായി.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം ഡീന്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

5 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

9 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

9 hours ago