Categories: latest news

വേദനാജനകം, വിശ്രമം വേണം; അമിതാഭ് ബച്ചന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അമിതാഭ് ബച്ചന് പരുക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്ട് കെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിഗ് ബിയ്ക്ക് പരുക്കേറ്റത്. താരം തന്നെയാണ് ഇക്കാര്യം ബ്ലോഗിലൂടെ അറിയിച്ചത്. ഹൈദരബാദില്‍ വെച്ചായിരുന്നു ചിത്രീകരണം.

പരുക്കേറ്റ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്. വാരിയെല്ലിന് ക്ഷതമേറ്റ താരത്തെ ഹൈദരബാദിലെ എഐജി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം സിടി സ്‌കാന്‍ എടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു.

Amitabh Bachan

പരുക്ക് വേദനാജനകമാണെന്നും ഇപ്പോള്‍ ആരാധകരെ കാണാന്‍ പ്രയാസമാണെന്നും ആരും മുംബൈയിലെ വസതിക്ക് പുറത്ത് എത്തരുതെന്നും താരം അഭ്യര്‍ത്ഥിച്ചു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

3 hours ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago