Jawan
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ അതിഥി വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാന്റെ അനിയനായാണ് അല്ലു അര്‍ജുന്‍ എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ജവാനില്‍ അഭിനയിക്കാനുള്ള ക്ഷണം അല്ലു അര്‍ജുന്‍ നിരസിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
പൂനെ, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ജവാന്റെ ചിത്രീകരണം നടക്കുക. പുഷ്പയുടെ ഷൂട്ടിങ് തിരക്കിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍. അതുകൊണ്ട് ജവാനില്‍ ജോയിന്‍ ചെയ്യാന്‍ താരത്തിനു സാധിക്കില്ല. പുഷ്പ രണ്ടാം ഭാഗത്തിനായി പ്രത്യേക പരിശീലനത്തിലാണ് അല്ലു അര്‍ജുന്‍.
Allu Arjun
ജവാനില്‍ ഷാരൂഖ് ഖാനെ കൂടാതെ വിജയ് സേതുപതി, നയന്‍താര, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…