Kannur Squad
മെഗാസ്റ്റാര്‍ മമ്മൂട്ടി പൂനെയില്‍. ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മമ്മൂട്ടി പൂനെയില്‍ എത്തിയിരിക്കുന്നത്. കറുപ്പ് ഷര്‍ട്ടും കറുപ്പ് പാന്റ്‌സും ധരിച്ചാണ് പൂനെയിലെ വീഥിയിലൂടെ മമ്മൂട്ടി നടക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. ഒരു പൊലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എ.എസ്.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടി ചിത്രത്തില്‍.
മമ്മൂട്ടി ചിത്രങ്ങളായ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നിവയുടെ ഛായാഗ്രഹകനാണ് റോബി വര്‍ഗീസ്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ. സംഗീത സംവിധാനം സുശിന്‍ ശ്യാം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…