ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം തുറമുഖത്തിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തുറമുഖം തിയറ്ററുകളിലേക്ക് എത്തുന്നത്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അറിയിച്ചത്. ”എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു. മാര്‍ച്ച് 10 മുതല്‍ മാജിക് ഫ്രെയിംസ് തിയറ്ററുകളില്‍ എത്തിക്കുന്നു.”- സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലിസ്റ്റിന്‍ കുറിച്ചു.
2021 മെയ് മാസം റിലീസ് പ്രഖ്യാപിച്ച സിനിമയാണ് തുറമുഖം. പക്ഷേ കോവിഡ് ലോക്ക്ഡൗണ്‍ മൂലം റിലീസ് നീട്ടി. പിന്നീട് മൂന്നോ നാലോ തവണ പുതിയ തിയതികള്‍ പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം റിലീസ് നീണ്ടു. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ചിത്രം ഇപ്പോള്‍ തിയറ്ററുകളിലെത്തുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…