തിയറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമേ ഒ.ടി.ടി. പ്ലാറ്റ്‌ഫോം അനുവദിക്കുകയുള്ളൂ എന്ന നിലപാട് കാരണമാണ് തന്റെ നല്ല സമയം സിനിമ തിയറ്ററില്‍ ഇറക്കേണ്ടി വന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ പുതിയ സിനിമയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഒമര്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിനും എലോണിനും ഇതേ ഗതി തന്നെ ആയിരുന്നെന്നും ഒമര്‍ ലുലു പറഞ്ഞു.
ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ പുതിയ സിനിമ ‘നല്ല സമയം’ പോലെ ആകുമോ എന്ന നെഗറ്റീവ് കമ്മന്റ് ചെയുന്ന അണ്ണന്‍മാരോട്, ‘നല്ല സമയം’ ചെറിയ ബഡ്ജറ്റില്‍ പക്ക OTT മൂവി ആയി പ്‌ളാന്‍ ചെയ്തത് സിനിമയാണ്. പക്ഷേ തീയേറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമേ OTT എടുക്കു എന്ന രീതിയിലേക്ക് OTT platforms നിലപാട് മാറ്റി അത്‌കൊണ്ടാണ് ലാലേട്ടന്റെ മോണ്‍സ്റ്ററും ഏലോണ്‍ അടക്കം പല സിനിമകളും തീയേറ്ററില്‍ റിലീസ് ചെയ്തത്. പക്ഷേ അപ്രതീക്ഷിതമായി വന്ന കേസ് സിനിമയുടെ OTT releaseനെ വരെ ബാധിച്ചു. കേസിന്റെ വിസ്താരം കഴിഞ്ഞു വിധിക്കായി വെയ്റ്റ് ചെയ്യുന്നു വിധി കഴിഞ്ഞു വിധിക്ക് അനുസരിച്ച് OTT Release date അനൗണ്‍സ് ചെയ്യും??
പുതിയ ചിത്രം തീയേറ്ററില്‍ അടിച്ച് പൊളിച്ച് കാണാന്‍ പറ്റുന്ന പക്ക അടിപൊളി പടമായിട്ടാണ് പ്‌ളാന്‍ ചെയ്യുന്നത്??. ഇത് വരെ കൂടെ നിന്ന എല്ലാവര്‍ക്കും ഒരു ലോഡ് സ്‌നേഹം
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…