ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി രോമാഞ്ചം. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെയാണ് രോമാഞ്ചം ബോക്‌സ്ഓഫീസില്‍ പിന്നിലാക്കിയത്. ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന രോമാഞ്ചത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 45 കോടിക്ക് മുകളിലാണ്.
ആഗോള താലത്തില്‍ 45 കോടിക്ക് മുകളിലും കേരളത്തില്‍ നിന്ന് മാത്രമായി 27 കോടിയും ചിത്രം കളക്ട് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് കോടിയില്‍ താഴെ മുതല്‍മുടക്കിലാണ് രോമാഞ്ചം നിര്‍മിച്ചിരിക്കുന്നത്. അധികം താമസിയാതെ ചിത്രം 50 കോടി ക്ലബില്‍ കയറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
ജിതു മാധവന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, അനന്തരാമന്‍ അജയ്, സജിന്‍ ഗോപു, അബിന്‍ ബിനോ, സിജു സണ്ണി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.
അതേസമയം ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറും മോഹന്‍ലാല്‍ ചിത്രമായ എലോണും തിയറ്ററുകളില്‍ പരാജയമായി.
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…