Categories: Gossips

ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമൊന്നും ഇല്ല, പക്ഷേ ഐഡിയോളജി രണ്ട് രീതിയിലായി; വിവാഹമോചനത്തെ കുറിച്ച് ഗൗതമി നായര്‍

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നായികയായി സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ഗൗതമി നായര്‍. പിന്നീട് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഗൗതമി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി. സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനായിരുന്നു ഗൗതമിയുടെ ജീവിതപങ്കാളി. കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥാണ്.

പ്രണയത്തിനൊടുവിലാണ് ഗൗതമിയും ശ്രീനാഥും ജീവിതത്തില്‍ ഒന്നിച്ചത്. എന്നാല്‍ അധികം കഴിയും മുന്‍പ് ഇരുവരും പിരിഞ്ഞു. തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഗൗതമി ഇപ്പോള്‍. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്നും രണ്ട് ഐഡിയോളജികള്‍ ആയപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ഗൗതമി പറയുന്നു.

‘ 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. പിന്നീട് ഡേറ്റിങ്ങിലായിരുന്നു. നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്ന് പുറത്തുവന്നത് എന്നു അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ടുരീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നതിനെ അത് ബാധിച്ചു. ഞങ്ങള്‍ കുറെ നോക്കി. ചിലപ്പോള്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയും. എന്നാല്‍ കുറെ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇതു സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ചൂണ്ടേണ്ടിവരും. അത് വേണ്ടെന്നു കരുതി,’ ഗൗതമി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

തന്റെ ആരോഗ്യ പ്രശ്‌നം ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല, ശരീരം നീരുവെച്ചു; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

19 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

19 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

19 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

19 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

19 hours ago

സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

23 hours ago