നടി അനുഷ്‌കയുടെ പുതിയ ലുക്കിനെതിരെ ബോഡി ഷെയ്മിങ് കമന്റുകളുമായി സോഷ്യല്‍ മീഡിയ. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കര്‍ണാടകത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതാണ് താരം. ഈ ചിത്രത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയ്മിങ് നടക്കുന്നത്.
മഹാശിവരാത്രിയുടെ ഭാഗമായി കുടുംബത്തോടൊപ്പമാണ് താരം ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ താരത്തെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റുകള്‍ നിറഞ്ഞു. താരത്തിന്റെ ശരീരഭാരമാണ് പരിഹാസത്തിനിടയാക്കിയത്. നിരവധി പേരാണ് താരത്തെ അധിക്ഷേപിച്ച് കമന്റുമായി എത്തിയിരിക്കുന്നത്. തടിച്ച ലുക്കില്‍ താരത്തെ കാണാന്‍ ഭംഗിയില്ലെന്നും നല്ല പ്രായം തോന്നുന്നുണ്ടെന്നും തുടങ്ങി നിരവധി മോശം കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ.
താരത്തെ ആന്റി എന്നും പലരും വിശേഷിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ ബാഹുബലിയിലെ ശിവകാമിയായി അനുഷ്‌കയ്ക്ക് അഭിനയിക്കാമെന്നും പലരും പരിഹസിക്കുന്നു. അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ.…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…