കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി താരത്തിനു കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞതിനു ശേഷവും അഭിനയ ലോകത്ത് സജീവമായിരുന്നു താരം. മരുന്നുകള്‍ കഴിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും എല്ലാറ്റിനേയും ചിരിച്ചുകൊണ്ട് നേരിടുന്ന സുബിയെയാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. കഴിഞ്ഞ 20 ദിവസമായി സുബിക്ക് രോഗം മൂര്‍ച്ഛിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ശ്രമങ്ങള്‍ നടന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദാതാവിനെ തിരഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് സുബി ഈ ലോകത്തോട് യാത്ര പറഞ്ഞത്.
1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.
അപരന്‍മാര്‍ നഗരത്തില്‍, കനക സിംഹാസനം, ഹാപ്പി ഹസ്ബന്റ്സ്, ഡിറ്റക്ടീവ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലക്കി ജോക്കര്‍, പച്ചക്കുതിര, കില്ലാടി രാമന്‍, ഐ ലൗ മി, പഞ്ചവര്‍ണതത്ത, ഡ്രാമ തുടങ്ങി നിരവധി സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…