Categories: Gossips

മക്കളുടെയും മരുമക്കളുടെയും പുറകെ പോകാറില്ല: മല്ലിക സുകുമാരന്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മല്ലികയുടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരായ പൂര്‍ണിമയും സുപ്രിയയും സിനിമാ രംഗത്ത് സജീവമാണ്. ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. തന്റെ മക്കളെയും മരുമക്കളെയും കുറിച്ച് മനസ്സുതുറക്കുകയാണ് മല്ലിക സുകുമാരന്‍.

വിവാഹം കഴിഞ്ഞതിന് ശേഷം മക്കളുടെയും മരുക്കളുടെയും പിന്നാലെ പോവുന്ന സ്വഭാവം തനിക്കില്ലെന്നാണ് പറയുകയാണ് മല്ലിക. കറങ്ങാന്‍ പോകാന്‍ മക്കള്‍ വിളിച്ചാലും താനതിന് നില്‍ക്കാറില്ലെന്നാണ് മല്ലിക പറഞ്ഞു. ഇന്ദ്രന്‍ ഇടയ്ക്ക് എന്നെ വിളിക്കും. അമ്മേ വാ നമുക്ക് തായ്ലാന്‍ഡിലൊക്കെ പോയിട്ട് വരാമെന്ന് പറയും. നീയും ഭാര്യയും പോകുന്നതിന് പുറകേ ഞാനും വരാനോ? എന്റെ പൊന്ന് മോനെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കല്ലേ എന്നാണ് തിരിച്ച് ഞാനവനോട് പറയാറുള്ളത്. ഞാനങ്ങനെ മക്കളുടെ പുറകേ പോകാറില്ല. എനിക്കത് ഇഷ്ടവുമല്ല. അതിലും എനിക്ക് ഇഷ്ടം എന്റെ നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളുമൊക്കെയായി സമയം ചിലവഴിക്കുന്നതാണ്.

Mallika Sukumaran and Family

എന്റെ രണ്ട് മരുമക്കളും അവരുടെ ഉത്തരവാദിത്തം വളരെ ഭംഗിയായി ചെയ്യുന്നവരാണ്. ഒരു വീട്ടില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് അത് വളരെ ഭംഗിയായി തന്നെ അവര്‍ ചെയ്യാറുണ്ട്. അതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും മല്ലിക പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

40 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

44 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

48 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago