Robin Arathi
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധിക്കപ്പെട്ട ഡോ.റോബിന്‍ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹനിശ്ചയ ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. വിവാഹനിശ്ചയ വേദിയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നിശ്ചയത്തിന് ശേഷം ആരതി പൊടിക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ റോബിന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആരതി പൊടി ഔദ്യോഗികമായി തന്റെ പെണ്ണായിരിക്കുകയാണെന്നും ആരെങ്കിലും ഇനിയും ആരതിയെ മനഃപൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവന്റെ മൂക്കാമണ്ട അടിച്ചുപൊട്ടിക്കുമെന്നുമാണ് റോബിന്റെ പോസ്റ്റ്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നും റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റോബിന്റെയും ആരതി പൊടിയുടെയും വിവാഹനിശ്ചയത്തിന് മുന്‍പ് ആരതിയുടെ പേര് പറയാതെ ബിഗ് ബോസ് സീസണ്‍ 4ലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന റിയാസ് സലീം പരിഹസിച്ചിരുന്നു. ഇതിനെതിരെ അന്ന് തന്നെ റോബിന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് വിവാഹനിശ്ചയശേഷം റോബിന്റെ പുതിയ പോസ്റ്റ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…