അനിഖ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിങ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അനിഖയുടെ ലിപ് ലോക്ക് ചുംബന രംഗമാണ് ട്രെയ്‌ലര്‍ ഇത്ര വലിയ ചര്‍ച്ചാ വിഷയമാക്കിയത്. അനിഖയില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് പലരും ട്രെയ്‌ലറിന് താഴെ കമന്റ് ചെയ്തത്. ഇപ്പോള്‍ ഇതാ തന്റെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം.
ഓ മൈ ഡാര്‍ലിംഗ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണെന്നും അതിലെ ചുംബന രംഗങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും രംഗങ്ങള്‍ അത്തരത്തില്‍ തന്നെ ചെയ്യണമെന്ന് സംവിധായകന്‍ ആദ്യമെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും അനിഖ പറയുന്നു. കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ടുമാത്രമാണ് ആ സീനുകള്‍ ചെയ്തതെന്നും സിനിമയില്‍ അശ്ലീലമായി യാതൊന്നും ഉണ്ടാകില്ലെന്നും അനിഖ പറഞ്ഞു.
ബാലതാരമായി സിനിമയിലെത്തിയ അനിഖ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…