Categories: Gossips

ആ പൃഥ്വിരാജ് ചിത്രം വന്‍ പരാജയം, നഷ്ടം പത്ത് വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല; നിര്‍മാതാവ് സാബു ചെറിയാന്‍

പൃഥ്വിരാജിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി ത്രില്ലര്‍. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഈ ചിത്രം വന്‍ പരാജയമായിരുന്നു. ത്രില്ലറിന്റെ സാമ്പത്തിക നഷ്ടം മറികടക്കാന്‍ പത്ത് വര്‍ഷത്തിനു ശേഷവും കഴിഞ്ഞിട്ടില്ലെന്നാണ് നിര്‍മാതാവ് സാബു ചെറിയാന്റെ വെളിപ്പെടുത്തല്‍. ത്രില്ലറിന് ശേഷം സാബു പിന്നീട് സിനിമാ രംഗത്ത് സജീവമായിട്ടില്ല.

‘എന്റെ ത്രില്ലര്‍ എന്ന പൃഥ്വിരാജിനെ വച്ച് ചെയ്ത സിനിമ വലിയ നഷ്ടമായിരുന്നു. ഇപ്പോഴും അതിന്റെ ഫിനാഴ്‌സറിന് ഞാന്‍ പൈസ കൊടുക്കാനുണ്ട്. പത്തുവര്‍ഷത്തോളം കഴിഞ്ഞു. ഇനിക്ക് അത് തീര്‍ക്കാന്‍ പറ്റിയിട്ടില്ല. ആ കടം തീര്‍ക്കാതെ ഇനിക്ക് അടുത്ത പടത്തിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല. കാരണം ഒരിക്കലും അത് ശരിയായ നടപടിയല്ല. അതിന്റെ ബാധ്യതകള്‍ തീര്‍ത്തിട്ട് വേണം അടുത്ത പടത്തിലേക്ക് കടക്കാന്‍ എന്നതാണ് എന്റെ ആഗ്രഹം. അതാണ് അതിന്റെ ശരി,’

B Unnikrishnan

‘പലരും അല്ലാതെ ഒരു പടത്തിന്റെ കടം ഉണ്ടാകുമ്പോള്‍ മറ്റൊരു പടം ചെയ്യുന്നുണ്ട്. അത് എനിക്ക് മാനസികമായി ശരിയാകില്ല. പിന്നെ ഇപ്പോഴത്തെ വലിയ നടന്മാരോട് ചെന്ന് ചോദിച്ചാല്‍ ഡേറ്റ് കിട്ടുമായിരിക്കും. പക്ഷെ അവരുടെ റൈറ്റ് കൊടുത്ത് വലിയ പടം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല ഞാന്‍’ സാബു പറഞ്ഞു.

 

 

 

അനില മൂര്‍ത്തി

Recent Posts

തന്റെ ആരോഗ്യ പ്രശ്‌നം ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല, ശരീരം നീരുവെച്ചു; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

19 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

19 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

19 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

19 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

19 hours ago

സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

23 hours ago