Anjali Nair
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഞ്ജലി നായര്‍. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.
സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, കല്‍ക്കി, ദൃശ്യം 2, കാവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ അഭിനയിച്ചത്.
ഇപ്പോള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു തമിഴ് നടന്റെ പ്രണയം നിരസിച്ചതോടെ തനിക്ക് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്.
ഷൂട്ടിങ് ലൊക്കേഷനിലൊക്കെ വന്ന് മണിക്കുറുകളോളം ആഹാരം പോലുമില്ലാതെ എന്നെ തന്നെ നോക്കിയിരിക്കും.ഞാന്‍ പോകുന്ന വണ്ടികളൊക്കെ മനസിലാക്കി അവിടെ ഒക്കെ വന്നു. ഒരിക്കല്‍ ട്രെയിനില്‍ നിന്നു എന്നെ തള്ളിയിടാന്‍ നോക്കി എന്നൊക്കെയാണ് അഞ്ജലി പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…