Categories: latest news

നടി ജയസുധ മൂന്നാമത് വിവാഹിതയായെന്ന് റിപ്പോര്‍ട്ട്

നടി ജയസുധ മൂന്നാമതും വിവാഹിതയായെന്ന് റിപ്പോര്‍ട്ട്. 64 വയസ്സുകാരിയായ നടി ഒരു അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്‌തെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ജയസുധയുടെ മൂന്നാം വിവാഹ വാര്‍ത്ത താരവുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം.

വാരിസ് തെലുങ്ക് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ജയസുധയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച ആള്‍ ഒരു എന്‍ആര്‍ഐ ആണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിര്‍മാതാവാണെന്നും നടി പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

5 hours ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

5 hours ago

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീ പറയുന്നു

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…

5 hours ago

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍…

5 hours ago

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

1 day ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

2 days ago