ബോക്‌സ്ഓഫീസില്‍ ശരാശരി പ്രകടനവുമായി മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍. റിലീസ് ദിവസം ചിത്രത്തിന്റെ ഗ്രോസ് 1.70 കോടി മാത്രമാണ്. ആദ്യദിനം രണ്ട് കോടി പോലും കളക്ട് ചെയ്യാന്‍ ക്രിസ്റ്റഫറിന് സാധിച്ചില്ല. ആദ്യ ഷോയ്ക്ക് ശേഷം പുറത്തുവന്ന മോശം റിപ്പോര്‍ട്ടുകള്‍ സിനിമയുടെ പിന്നീടുള്ള ബോക്‌സ്ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചു.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.
Christopher
മോശം തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായത്. പ്രവചനീയമായ കഥാ സന്ദര്‍ഭങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചു. മമ്മൂട്ടിയുടെ പ്രകടനം മാത്രമാണ് ചിത്രത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തിയത്. അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, സിദ്ദിഖ്, വിനയ് റായ്, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…