Kamal Haasan
ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഉലകനായകന്‍ കമല്‍ഹാസന്‍ ലിയോയില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് തമിഴ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്രം സിനിമയിലെ അതേ കഥാപാത്രമായി തന്നെയാണ് ലിയോയില്‍ കമല്‍ എത്തുകയെന്നും വിവരമുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന ചിത്രമായതിനാല്‍ ഇതിനുള്ള സാധ്യതകളും തള്ളിക്കളയാന്‍ പറ്റില്ല.
ബ്ലഡി സ്വീറ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ലിയോയുടെ ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തത്. മാസ് ലുക്കിലാണ് വിജയ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍ എന്നിവരും ലിയോയില്‍ അഭിനയിക്കുന്നുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…