Rajanikanth
തന്റെ ദുശീലങ്ങളെ കുറിച്ച് മനസ്സുതുറന്ന് സൂപ്പര്‍താരം രജനികാന്ത്. സിഗരറ്റ് വലിച്ചതിനൊന്നും കണക്കില്ലെന്നും തന്നെ അച്ചടക്കം പഠിപ്പിച്ചത് ഭാര്യ ലതയാണെന്നും രജനികാന്ത് പറഞ്ഞു. തന്റെ അച്ചടക്കമില്ലാത്ത ജീവിതത്തെ കുറിച്ചുള്ള രജനിയുടെ പ്രസംഗ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇപ്പോഴും ആരോഗ്യത്തോടെയിരിക്കുന്നതിനു കാരണം തന്റെ ഭാര്യയാണെന്ന് രജനി പറഞ്ഞു. ചെന്നൈയില്‍ ഒരു കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു രജനി. കണ്ടക്ടറായിരിക്കുമ്പോഴേ ദിവസത്തില്‍ രണ്ടുനേരം ഇറച്ചി കഴിക്കും. ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു. എത്ര സി?ഗരറ്റ് പാക്കറ്റുകള്‍ വലിച്ച് തള്ളാറുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നും രജനി പറഞ്ഞു.
Rajanikanth
വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരെ കണ്ടാല്‍ പാവം തോന്നുമായിരുന്നു. മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്. ഇത് മൂന്നും താന്‍ കുറേ അനുഭവിച്ചിട്ടുണ്ടെന്നും രജനി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…