Unni Mukundan
യുട്യൂബറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ലെന്നും പറഞ്ഞ രീതിയോട് മാത്രമാണ് എതിര്‍പ്പെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അച്ഛനെയും അമ്മയേയും കൂടെ അഭിനയിച്ച കുട്ടിയേയും മോശമായി പറഞ്ഞാല്‍ ഇനിയും തെരി പറയുമെന്നും നടന്‍ പറഞ്ഞു.
‘ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വച്ച് നോക്കിയാല്‍ ഒരിക്കലും പെരുമാറാന്‍ പറ്റാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകും. പക്ഷേ പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമ നടന്‍ മാത്രമായല്ല ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയായി കൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ലെന്നാണ് പൂര്‍ണമായ വിശ്വാസം,’
Unni Mukundan
‘ എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരില്‍ സിനിമാ ജീവിതം പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…