Categories: Gossips

പതിഞ്ഞ തുടക്കം; എലോണ്‍ ആദ്യദിനം നേടിയത് എത്രയെന്നോ?

ബോക്‌സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം തുടക്കമായി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍. ജനുവരി 26 വ്യാഴാഴ്ചയാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. അവധി ദിനമായിട്ട് കൂടി കേരളത്തിലെ തിയറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചില്ല.

ഇന്ത്യയില്‍ നിന്ന് വെറും 45 ലക്ഷം മാത്രമാണ് ആദ്യദിനം എലോണ്‍ കളക്ട് ചെയ്തത്. വേള്‍ഡ് വൈഡ് കളക്ഷന്‍ 53 ലക്ഷം മാത്രമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ദിവസം വെറും 27.51 ശതമാനം മാത്രമായിരുന്നു എലോണിന്റെ കേരളത്തിലെ ഒക്യുപ്പന്‍സി. എവിടെയും ഹൗസ് ഫുള്‍ ഷോകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.

Mohanlal (Alone)

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള സിനിമയാണ് എലോണ്‍. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രം.

 

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

7 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

7 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

7 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

7 hours ago