Malikapuram
മാളികപ്പുറം സിനിമയ്‌ക്കെതിരെ വിമര്‍ശന വീഡിയോ ചെയ്ത വ്‌ളോഗറെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍. സീക്രട്ട് ഏജന്റ് എന്ന് പേരുള്ള സായി കൃഷ്ണയെ ഫോണില്‍ വിളിച്ചാണ് ഉണ്ണി മുകുന്ദന്റെ ഭീഷണി. യൂട്യൂബറിന്റെ വീഡിയോയിലൂടെ തന്നെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്ന് ആരോപിച്ചാണ് ഉണ്ണി മുകുന്ദന്‍ യുട്യൂബറെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉണ്ണി മുകുന്ദനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഭക്തി വിറ്റാണ് മാളികപ്പുറം സിനിമ വിജയം നേടിയതെന്നും സിനിമയുടെ മറ്റ് മോശം വശങ്ങളെയും കുറിച്ചാണ് സീക്രെട്ട് ഏജന്റ് വീഡിയോ പങ്കുവച്ചത്. മാളികപ്പുറം സിനിമയെ കുറിച്ച് ഇതുവരെ താന്‍ മൂന്ന് വീഡിയോ യുട്യൂബില്‍ പങ്കുവച്ചിട്ടുണ്ടെന്നും സായി വ്യക്തമാക്കി. എന്നാല്‍ ആ വീഡിയോയിലെ ഉള്ളടക്കം വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്നാരോപിച്ചുകൊണ്ടാണ് നടന്‍ ഉണ്ണി മുകുന്ദന്‍ യുട്യൂബറെ തെറി വിളിക്കുന്നത്.
അതേസമയം വീഡിയോ വിവാദമായതോടെ മാപ്പ് അപേക്ഷയുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. വ്യക്തിപരമായ പരാമര്‍ശങ്ങളോടാണ് താന്‍ പ്രതികരിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…