Categories: latest news

മോഹന്‍ലാലിന്റെ എലോണ്‍ തിയറ്ററുകളില്‍

മോഹന്‍ലാല്‍ ചിത്രം എലോണ്‍ തിയറ്ററുകളില്‍. ഈ വര്‍ഷം റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രമാണ് എലോണ്‍. ഷാജി കൈലാസാണ് സംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള സിനിമയാണ് എലോണ്‍.

രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. സിനിമയുടെ പോസ്റ്ററുകളും ടീസറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Mohanlal (Alone)

സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് സൂചന. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദം വഴിയാണ് ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഒരു സൈക്കോ കഥാപാത്രത്തെ പോലെ ഞെട്ടിക്കുന്ന പ്രകടനം നടത്തുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കണ്ടത്. ശബ്ദ സാന്നിധ്യം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും എലോണിന്റെ ഭാഗമാണ്. രാജേഷ് ജയറാമാണ് തിരക്കഥ.

 

 

അനില മൂര്‍ത്തി

Recent Posts

ഓഫ്-ഷോൾഡർ ലുക്കിൽ തിളങ്ങി റായി ലക്ഷ്മി

നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം…

8 hours ago

മിറർ സെൽഫിയിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…

21 hours ago

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍…

21 hours ago

ഐസ് ബ്ലൂ ലുക്കില്‍ തിളങ്ങി ശ്രുതി ഹാസന്‍

നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

22 hours ago

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…

22 hours ago

ഈ കുട്ടിയെ മനസ്സിലായോ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…

22 hours ago