Categories: Reviews

ഇത് കിങ് ഖാന്റെ ഉയിര്‍പ്പ്; കത്തിക്കയറി പഠാന്‍, റിവ്യൂ

റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. സംഘപരിവാര്‍ സംഘടനകളുടെ ‘ബാന്‍ പഠാന്‍’ ആഹ്വാനങ്ങളൊന്നും ചിത്രത്തെ തരിമ്പ് പോലും ബാധിച്ചില്ല. ആരാധകര്‍ കാത്തിരുന്ന പോലെ ദ കിങ് ഈ ബാക്ക്…! ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് പഠാന്‍.

തൃപ്തിപ്പെടുത്തുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിച്ച് പ്രേക്ഷകരെ വേറെ ലോകത്ത് എത്തിക്കുന്ന രണ്ടാം പകുതിയുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചിത്രം. ഒരു സ്‌പൈ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ കൃത്യമായി ചേര്‍ത്തിട്ടുണ്ടെന്നാണ് ആദ്യ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മികച്ച അഭിപ്രായങ്ങളെ തുടര്‍ന്ന് പഠാന്റെ പ്രദര്‍ശനങ്ങള്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്കും സജ്ജമാക്കിയിട്ടുണ്ട്.

Shah Rukh Khan

അടിമുടി ദേശസ്‌നേഹിയായ ഒരു സൈനികനായാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന പോസിറ്റീവ് ഘടകവും ഷാരൂഖിന്റെ സ്‌ക്രീന്‍ പ്രസന്‍സും അഭിനയവും തന്നെയാണ്. വളരെ എനര്‍ജറ്റിക്കായാണ് ഷാരൂഖിനെ എല്ലാ സീനുകളിലും കാണുന്നത്. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ എന്നിവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട്.

ഒരു ഹോളിവുഡ് സിനിമയുടെ നിലവാരമാണ് പഠാന് ഉള്ളത്. സംഘട്ടന രംഗങ്ങളും വി.എഫ്.എക്‌സും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. സച്ചിത്ത് പൗലോസിന്റെ ക്യാമറ വളരെ മികച്ചുനിന്നു. നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം.

അനില മൂര്‍ത്തി

Recent Posts

താങ്കളെ അങ്കിള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്?’ടോവിനോയ്ക്ക് വിമര്‍ശനം

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…

13 hours ago

എനിക്ക് അഹങ്കാരമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്: എസ്തര്‍ അനില്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…

13 hours ago

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

13 hours ago

അടുത്തയാളുടെ പിറകെ പോയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്; എലിസബത്ത് പറയുന്നു

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

13 hours ago

ദേവസേനയെപ്പോലെ.. ഇഷാനിയോട് അച്ഛന്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

13 hours ago

പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

13 hours ago