Categories: latest news

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമ നാളെ തിയറ്ററുകളില്‍

സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് നാളെ. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ജനുവരി 26 വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള സിനിമയാണ് എലോണ്‍.

രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. സിനിമയുടെ പോസ്റ്ററുകളും ടീസറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് സൂചന. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദം വഴിയാണ് ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഒരു സൈക്കോ കഥാപാത്രത്തെ പോലെ ഞെട്ടിക്കുന്ന പ്രകടനം നടത്തുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കണ്ടത്. ശബ്ദ സാന്നിധ്യം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും എലോണിന്റെ ഭാഗമാണ്. രാജേഷ് ജയറാമാണ് തിരക്കഥ.

 

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

16 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago