Categories: Gossips

മാത്യുവുമായുള്ള കിസ്സിങ് രംഗത്തെ കുറിച്ച് മനസ്സ് തുറന്ന് മാളവിക

മാളവിക മോഹനനും മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ക്രിസ്റ്റിയിലെ ഒരു ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്ത അനുഭവം തുറന്നുപറയുകയാണ് മാളവിക. മിര്‍ച്ചി മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാത്യുവുമായുള്ള കിസ്സിങ് രംഗത്തെ കുറിച്ച് മാളവിക മനസ്സുതുറന്നത്. ആ രംഗം ചിത്രീകരിച്ചത് വളരെ രസകരമായാണെന്ന് മാളവിക പറഞ്ഞു.

‘ ക്രിസ്റ്റി സിനിമയില്‍ മാത്യുവിന്റെ കഥാപാത്രം റോയ് ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയില്ല. അത് അറിയണമെങ്കില്‍ പടം കാണണം. ആ സീന്‍ എടുത്തത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ആ സമയത്ത് ഭയങ്കര ഓക്ക്വേര്‍ഡ് ആയിരുന്നു. ആകെ പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍സ്‌ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഒരു ഇന്റിമസി ഉണ്ടല്ലോ, അതൊക്കെ എടുത്തത് ഭയങ്കര തമാശയായിരുന്നു. ഒരുപാട് ടേക്ക്സ് പോയി,’ മാളവിക പറഞ്ഞു.

നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ക്രിസ്റ്റിയുടെ സംവിധായകന്‍. ബെന്യാമിനും ജി.ആര്‍.ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ. ആനന്ദ് സി.ചന്ദ്രനാണ് ഛായാഗ്രഹണം.

 

അനില മൂര്‍ത്തി

Recent Posts

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

8 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

8 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

8 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

8 hours ago

സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

13 hours ago