Mohanlal and Lijo Jose Pellissery
ആരാധകരില്‍ ആവേശമുണര്‍ത്തി സൂപ്പര്‍താരം മോഹന്‍ലാലിന്റെ പുതിയ അപേഡേറ്റ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ പൂജ ചടങ്ങുകള്‍ നടന്നു. പൂജ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. സംവിധായകന്‍ ലിജോ, നിര്‍മാതാവ് ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ‘മലൈക്കോട്ടൈ വാലിബനിലേക്ക് കണ്ണും കാതും നട്ട് കാത്തിരിക്കുന്നവരോട്, ഇതാ ഞങ്ങള്‍ ആരംഭിക്കുന്നു’ ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ കുറിച്ചു.
ആദ്യമായാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത്. മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ഒരു ഗുസ്തിക്കാരന്റെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…