Categories: latest news

പുതിയ രോഗത്തോട് പോരാടാന്‍ ഒരുങ്ങി മംമ്ത; താരത്തിനു സംഭവിച്ചത്

തന്നെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത ഇപ്പോള്‍. താരം തന്നെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്.

തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്യൂണല്‍ ഡിസീസ് ആണെന്നും മംമ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചു. തൊലിപ്പുറത്തെ നിറം മങ്ങി തുടങ്ങിയത് സൂചിപ്പിക്കുന്ന മുഖത്തെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

‘പ്രിയപ്പെട്ട സൂര്യന്‍, മുന്‍പെങ്ങുമില്ലാത്ത വിധം ഇപ്പോള്‍ നിന്നെ ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനുഗ്രഹത്താല്‍ ഇന്ന് മുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും.’ മംമ്ത കുറിച്ചു.

 

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

11 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago