Categories: latest news

ജനുവരി 14 ന് എന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്; ഉണ്ണി മുകുന്ദന്‍ ശബരിമലയില്‍

ശബരിമല ദര്‍ശനം നടത്തി നടന്‍ ഉണ്ണി മുകുന്ദന്‍. ജനുവരി 14 തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള ദിവസമാണെന്ന് ഉണ്ണി പറഞ്ഞു.

നമസ്‌കാരം,

ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിര്‍മാണ സംരംഭം എന്ന നിലയിലും ഒരു ആക്ടര്‍ എന്ന തരത്തില്‍ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാര്‍ഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാന്‍ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു.

വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തില്‍ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.

മേപ്പടിയാനില്‍ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോള്‍ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ,
ഉണ്ണി

സ്വാമി ശരണം.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

12 hours ago

സാരിയില്‍ അടിപൊളിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…

12 hours ago

സാരിയില്‍ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…

13 hours ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാമ്…

13 hours ago

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago