Categories: Gossips

അര്‍ജുനുമായി പ്രണയമില്ല; ആ ചിത്രത്തോട് പ്രതികരിച്ച് ഐശ്വര്യ

നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇന്നലെയാണ് അര്‍ജുനൊപ്പമുള്ള ചിത്രം ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങ്ങില്‍ ആണെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു. ഇതേ കുറിച്ച് ഒടുവില്‍ ഐശ്വര്യ തന്നെ പ്രതികരിച്ചിരിക്കുകയാണ്.

പ്രചരിക്കുന്ന ഗോസിപ്പുകളില്‍ യാതൊരു സത്യവുമില്ലെന്നും അര്‍ജുന്‍ ദാസ് നിങ്ങളുടേത് മാത്രമാണെന്നും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചു. ഒരുമിച്ച് കാണാനിടയായപ്പോള്‍ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതാണ്. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ഐശ്വര്യ പറഞ്ഞു.

” എന്റെ തൊട്ടു മുന്‍പത്തെ പോസ്റ്റിനെക്കുറിച്ച്. അത് ഈ രീതിയില്‍ എത്തിച്ചേരുമെന്ന് കരുതിയില്ല. ഞങ്ങള്‍ കണ്ടുമുട്ടി. ഒരു ചിത്രം പകര്‍ത്തി. മറ്റൊന്നുമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശമയയ്ക്കുന്ന അര്‍ജുന്‍ ദാസ് ആരാധകരോട്, അദ്ദേഹം നിങ്ങളുടേത് മാത്രമാണ്. ” ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago