ബോക്‌സ്ഓഫീസില്‍ ആദ്യദിനം മികച്ച കളക്ഷനുമായി അജിത്ത് ചിത്രം തുനിവും വിജയ് ചിത്രം വാരിസും. അജിത്ത് ചിത്രത്തിനു തന്നെയാണ് കണക്കുകളില്‍ നേരിയ മുന്‍തൂക്കം. തുനിവിന് ആദ്യദിനം 18.50 കോടി മുതല്‍ 20 കോടി വരെ കളക്ട് ചെയ്യാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വാരിസിന്റെ ആദ്യ ദിന കളക്ഷന്‍ 17 കോടി മുതല്‍ 19 കോടി വരെയാണ്. തമിഴ്‌നാട്ടിലെ ബോക്‌സ്ഓഫീസ് കണക്ക് മാത്രമാണ് ഇത്. വാരിസ് പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ തുനിവ് പ്രദര്‍ശിപ്പിച്ചിരുന്നു.
തമിഴ്നാട്ടിന് പുറത്തെ കണക്കുകളും പുറത്തുവന്നു. വാരിസ് 8.50-9 കോടിവരെ നേടി.തുനിവ് 8 കോടി-8.50 കോടിവരെ വരെയും തമിഴ്നാട്ടിന്റെ പുറത്തുനിന്ന് സ്വന്തമാക്കി. കേരളത്തില്‍ നിന്ന് കൂടുതല്‍ കളക്ട് ചെയ്തിരിക്കുന്നത് വാരിസ് ആണ്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…