Categories: Gossips

ഹണി റോസിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല; തുറന്നുപറഞ്ഞ് ലക്ഷ്മി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. നടി ഹണി റോസ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഹണിയുടെ മോണ്‍സ്റ്ററിലെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നടി ലക്ഷ്മിക്കൊപ്പമുള്ള ഹണിയുടെ ഇന്റിമേറ്റ് രംഗങ്ങളാണ് മോണ്‍സ്റ്ററിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഇപ്പോള്‍ ഇതാ ഹണിക്കൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല എന്ന് തുറന്നുപറയുകയാണ് നടി ലക്ഷ്മി.

Mohanlal-Monster

നടിമാരോടോ നടന്മാരോടോ ഒപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ മോണ്‍സ്റ്ററിലെ രംഗങ്ങള്‍ ചെയ്യുക എളുപ്പമായിരുന്നില്ല. എന്റെ ദൈവമേ എന്നായിരുന്നു ആദ്യ ചിന്ത. ആണ്‍-പെണ്‍ ബന്ധങ്ങള്‍ പോലും നോര്‍മലൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന സമൂഹത്തില്‍ സ്വവര്‍ഗരതി നോര്‍മലൈസ് ചെയ്യുക എന്നത് ഒരു വലിയ പോരാട്ടമായാണ് ഞാന്‍ കരുതുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ ഇത് വലിയ കാര്യമാക്കുന്നതെന്ന് അറിയില്ല. രണ്ട് പൂക്കളുടെയോ, മരങ്ങളുടെയോ മറയില്‍ പ്രണയിക്കുന്നതില്‍ നിന്ന് ചുംബിക്കാന്‍ കഴിയുന്നത് വരെ നമ്മള്‍ എത്തിയിട്ടുണ്ട് – ലക്ഷ്മി പറഞ്ഞു.

അതേസമയം, മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ വലിയ പരാജയമായിരുന്നു. ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

8 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

9 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

12 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

13 hours ago