Categories: latest news

സാരിയില്‍ ഗ്ലാമറസായി സുവര്‍ണ വര്‍ഗീസ്

സാരിയില്‍ സുന്ദരിയായി നടി സുവര്‍ണ വര്‍ഗീസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന ലുക്കെന്നാണ് ആരാധകരുടെ കമന്റ്.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന അഭിനേത്രിയാണ് സുവര്‍ണ. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം സജീവമായിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമാണ് സുവര്‍ണയുടേത്.

ലയണ്‍, മഴത്തുള്ളിക്കിലുക്കം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപിന്റെ ചേച്ചിയുടെ വേഷത്തിലാണ് സുവര്‍ണ അഭിനയിച്ചത്. ഈ രണ്ട് സിനിമകളിലേയും അഭിനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും സുവര്‍ണയുടെ അഭിനയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായി.

Suvarna Haridas

കോട്ടയം ജില്ലയിലെ പാലായിലാണ് സുവര്‍ണ ജനിച്ചത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ സുവര്‍ണ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മിസ് കേരള വിജയി ആകുന്നതിനു മുന്‍പ് മിമിക്സ് പരേഡ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം.

 

 

 

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാന്‍?സന്തോഷ് പണ്ഡിറ്റ്

സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…

15 hours ago

ഭാര്യ ഭക്ഷണം വിളമ്പി തന്നില്ലെങ്കില്‍ എനിക്ക് ഇറങ്ങില്ല; സുരേഷ് ഗോപി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി.…

15 hours ago

പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല : ഷറഫുദ്ദീന്‍

ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം…

15 hours ago

മലയാളത്തില്‍ അവസരമില്ലാത്തതില്‍ വിഷമമുണ്ട്; ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…

15 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

20 hours ago

ചിരിയഴകുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago