Gautami and Kamal Haasan
എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് കമല്‍ ഹാസന്റേത്. സിനിമയില്‍ സജീവമാകുന്ന സമയത്താണ് കമല്‍ വിവാഹിതനാകുന്നത്. അന്ന് പ്രായം 24 വയസ്സ് മാത്രം. പ്രശസ്ത നൃത്ത കലാകാരി വാണി ഗണപതിയെയാണ് 1978 ല്‍ കമല്‍ഹാസന്‍ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം കമല്‍ഹാസന്റെ കോസ്റ്റ്യൂം ഡിസൈനറായി വാണി പ്രവൃത്തിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തങ്ങളുടെ ബന്ധം നിയമപരമായി വേര്‍പിരിഞ്ഞു.
1988 ല്‍ നടി സരികയുമായി കമല്‍ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചു. സരികയുമായുള്ള ബന്ധത്തില്‍ പിറന്ന ആദ്യ മകളാണ് ശ്രുതി ഹാസന്‍. ശ്രുതി ജനിച്ച ശേഷമാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. ഈ ബന്ധത്തില്‍ അക്ഷര എന്ന മകളും ഉണ്ട്. 2002 ല്‍ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2004 ല്‍ ഈ ബന്ധം നിയമപരമായി പിരിഞ്ഞു.
രണ്ടാം വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് നടി ഗൗതമിയുമായി കമല്‍ഹാസന്‍ അടുക്കുന്നത്. 2005 മുതല്‍ 2016 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. കമലുമായി പിരിയുന്നത് ഹൃദയഭേദകമെന്നായിരുന്നു ഗൗതമി അന്ന് പ്രതികരിച്ചത്.
നടി ശ്രീവിദ്യയുടെ പേരുമായി ചേര്‍ത്തും കമല്‍ഹാസന്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. ശ്രീവിദ്യയും കമലും പ്രണയത്തിലായിരുന്നെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ആ വിവാഹം നടന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…