Manju Warrier
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
തുടര്‍ന്ന് 20ഓളം മലയാള സിനിമകളില്‍ ഒട്ടേറെ നായിക വേഷങ്ങള്‍ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു വാര്യര്‍ സ്വന്തമാക്കി.
ഇപ്പോള്‍ തന്നെക്കുറിച്ചുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ട് എന്നാണ് മഞ്ജു വ്യക്തമാക്കിയിരിക്കുന്നത്. ട്രോളുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ നമ്മള്‍ അഭിനന്ദിക്കുക തന്നെ വേണം. അടുത്ത പ്രാവശ്യം വീണ്ടും അതേ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ട്രോളുകള്‍ ഓര്‍മപ്പെടുത്തും. എന്നാല്‍, മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയായിരിക്കരുത് ഇവ ഉപയോഗിക്കുന്നത്. അഭിനയത്തെ കുറിച്ച് പറഞ്ഞാല്‍, ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല’ എന്നുമാണ് താരം പറഞ്ഞത്.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…