ഷാരൂഖ് ഖാന്‍, മമ്മൂട്ടി, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ അംഗത്വം. പ്രശസ്ത പോണ്‍ താരം മിയ ഖലീഫയുടെ പേരും മുസ്ലിം ലീഗില്‍ അംഗത്വം നേടിയവരുടെ കൂട്ടത്തിലുണ്ട്. നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് മുസ്ലിം ലീഗില്‍ അംഗത്വം. കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31 നാണ് അവസാനിച്ചത്.
വീടുകള്‍ തോറും കയറിയറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ് ലോഡ് ചെയ്യണം. ഓരോ വാര്‍ഡിനും ഓരോ പാസ് വേഡും നല്‍കിയിരുന്നു. കോഴിക്കോടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്ക് മാത്രമേ ഇത് തുറന്നുപരിശോധിക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് സിനിമ താരങ്ങളുടെ പേരും അതില്‍ കണ്ടത്.
സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തുന്നത്. ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടര്‍ സെന്ററുകളെ ഏല്‍പ്പിച്ചവരുണ്ടെന്ന് ഒരു വിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…