Categories: latest news

മാളികപ്പുറം കൂടുതല്‍ തിയറ്ററുകളിലേക്ക്; കോടികള്‍ കൊയ്ത് ചിത്രം

രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം കൂടുതല്‍ തിയറ്ററുകളിലേക്ക്. 140 തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തില്‍ 170 തിയറ്ററുകളായി ഉയര്‍ന്നിട്ടുണ്ട്. മലയാളത്തില്‍ വിജയമായതിനു പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.

ആദ്യത്തെ 7 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 5.63 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം മുതലാണ് മാളികപ്പുറം പാന്‍ ഇന്ത്യന്‍ റിലീസായി മാറുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, മുംബൈ, ഗോവ, പൂനെ, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്.

ഡിസംബര്‍ 30ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഉണ്ണിമുകന്റെ കരിയറിലെ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍…

2 hours ago

ക്യൂട്ട് ഗേളായി കീര്‍ത്തി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ബ്ലാക്കില്‍ കിടിലന്‍ പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago